- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുണ്ടളയിൽ തകർന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം; തോട്ടം തൊഴിലാളികളും നാട്ടുകാരും റോഡ് ഉപരോധിച്ചു
മൂന്നാർ: കുണ്ടളയിൽ തകർന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികളും നാട്ടുകാരും പ്രക്ഷോഭത്തിൽ. രാവിലെ മുതൽ പ്രദേശവാസികൾ കുണ്ടള ഡാം പരിസരത്ത് റോഡ് ഉപരോധം ആരംഭിച്ചു. രാഷ്ട്രീയ കക്ഷികളുടെ പിൻബലമില്ലാതെ നാട്ടുകാർ ഒറ്റക്കെട്ടായി സംഘടിച്ചാണ് സമരരംഗത്തിറങ്ങിയത്.
ഇതോടെ ഈ വഴിയുള്ള ഗതാഗതം മുടങ്ങി. ഉച്ചകഴിഞ്ഞ് 3 മണിയോടടുത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിയ ചർച്ചകളിൽ ഡിസംമ്പറിന് മുമ്പ് റോഡ് നന്നാക്കാൻ ധാരണയായി. തുടർന്നാണ് പ്രതിഷേധക്കാർ സമര പരിപാടികൾ അവസാനിപ്പിച്ചത്.
ഹയർസെക്കൻഡറി സ്‌കൂൾ, എൽപി, യുപി സ്‌കൂൾ, ചെണ്ടുവര ടീ ഫാക്ടറി, കുണ്ടള ഗോൾഫ് സ്പോർട്സ് ഗ്രൗണ്ട് എന്നിവ പ്രവർത്തിക്കുന്നത് ഈ പ്രദേശത്താണ്. അത്യാവശ്യഘട്ടത്തിൽ ആശുപത്രികളിൽ എത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തുകാർ.
മറുനാടന് മലയാളി ലേഖകന്.
Next Story