- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഹുലൈഫയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ദിഖിന്റെ മകൻ ജംഷീർ(30) ആണ് മരിച്ചത്. ആറാദിയയിൽ ബൂഫിയ ജീവനക്കാരൻ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
സൗദി സ്വദേശി ഒടിച്ചിരുന്ന വാഹനവുമായി ജംഷീർ ഓടിച്ചിരുന്ന വാൻ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു. അൽ ഹൈത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹായിൽ കബറടക്കുമന്ന് ബന്ധുക്കളും സ്പോൺസറും അറിയിച്ചു. മാതാവ്: ജമീല. ഭാര്യ: തസ്ലിം ബാനു. മൂന്ന് സഹോദരങ്ങളുണ്ട്.
ന്യൂസ് ഡെസ്ക്
Next Story