- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോസ്റ്റൽമുറിയിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചനിലയിൽ; ആത്മഹത്യാക്കുറിപ്പിൽ മൂന്ന് അദ്ധ്യാപകരുടെ പേരുകൾ; കേസെടുത്ത് പൊലീസ്
കന്യാകുമാരി: രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കന്യാകുമാരി കുലശേഖരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകൾ സുകൃത(27)യെയാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിനിയുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് സുകൃത. കഴിഞ്ഞദിവസം ക്ലാസിൽ പോകാതിരുന്ന പെൺകുട്ടി ഹോസ്റ്റൽ മുറിയിൽ കിടക്കുകയായിരുന്നു. തുടർന്ന് രാത്രി മറ്റുവിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോഴാണ് സുകൃതയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
അദ്ധ്യാപകരുടെ മാനസികപീഡനമാണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ആരോപണം. പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ വിദ്യാർത്ഥിനി മൂന്ന് അദ്ധ്യാപകരുടെ പേരുകൾ എഴുതിയിട്ടുണ്ടെന്നാണ് വിവരം. മൃതദേഹം നാഗർകോവിലിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുലശേഖരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ