കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ രണ്ടാനച്ഛന് കൂട്ടുനിന്നെന്ന കേസിൽ യുവതിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പാലക്കാട് കൊപ്പം പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയായ യുവതിയുടെ ജാമ്യഹർജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് തള്ളിയത്. ഗുരുതരമായ ആരോപണമാണ് യുവതിക്കെതിരേയുള്ളത്. സ്വന്തം മകളെ രണ്ടാനച്ഛൻ പീഡിപ്പിക്കുന്നതിന് കൂട്ടു നിന്നു എന്നാണ് ആരോപണം.

ഇത് ശരിയാണെങ്കിൽ മാതൃത്വത്തിന് അപമാനമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കസ്റ്റഡിവിചാരണ അനിവാര്യമാണെന്നു വിലയിരുത്തിയാണ് ഹർജി തള്ളിയത്.
കുട്ടിയെ രണ്ടാനച്ഛന് പീഡിപ്പിക്കാൻ അമ്മ കൂട്ടുനിന്നുവെന്നാണ് കേസ്. 2018 മുതൽ 2023 വരെയാണ് സംഭവം നടന്നതെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ചുമുതൽ ഹർജിക്കാരി കസ്റ്റഡിയിലാണ്. ഇവർക്ക് സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു വാദം. പെൺകുട്ടിയുടെ മൊഴി ഹർജിക്കാരിക്ക് എതിരാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.