- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപ്പുകണ്ടം ചീനിക്കുഴിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിർമ്മാണ തൊഴിലാളികൾക്ക് ദാരുണാന്ത്യം; കോട്ടപ്പടി അപകടത്തിൽ മരിച്ചത് വിമലും ബിജുവും
കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടം ചീനിക്കുഴിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിർമ്മാണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളേലി ആറ്റുപുറം ബിജു (48)എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് കോതമംഗലത്തുനിന്നും കോട്ടപ്പടിക്ക് പോവുകയായിരുന്ന സിഎം എസ് ബസുമായി ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടുപേരെയും ഉടൻ കോതമംഗലം എം ബി എം എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ . ദേവകിയാണ് വിമലിന്റെ മാതാവ്.സഹോദരങ്ങൾ : ബിജു, മായ. ബിജുവിന്റെ മാതാവ് ഏല്യാമ്മ , ഭാര്യ : രഞ്ജിത. മക്കൾ : അക്‌സ, (ബാംഗ്ലൂരിൽ നഴ്‌സിങ് വിദ്യാർത്ഥി )
മറുനാടന് മലയാളി ലേഖകന്.
Next Story