- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹ്മദ് ദേവർകോവിലിന്റെ വിവാദ പരാമർശം; ഉമ്മൻ ചാണ്ടിയോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ സർക്കാർ വിഴിഞ്ഞത്തിന് അദ്ദേഹത്തിന്റെ പേരിടണമെന്ന് കെ.സുധാകരൻ
കണ്ണൂർ:തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിലിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ. ഉമ്മൻ ചാണ്ടിയോട് അൽപമെങ്കിലും ബഹുമാനം സർക്കാർ പുലർത്തുന്നുണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന് അദ്ദേഹത്തിന്റെ പേരിിടണമെന്ന് ആവർത്തിച്ച് കെ.സുധാകരൻ. തുറുമുഖവകുപ്പ്മന്ത്രി അഹ്മദ് ദേവർകോവിലിനെതിരെയും അതിനിശിതമായ വിമർശനമുന്നയിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മൻ ചാണ്ടി ഇറക്കി യത് കടലാസ് വിമാനം ആണെന്ന് പറഞ്ഞ മന്ത്രി അഹമ്മദ് ദേവർ കോവിലിനെയാണ് വിമർളിച്ചത്. തോട്ടട നടാലിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരം ഇല്ലാത്ത പ്രതികരണമാണ് തുറമുഖ വകുപ്പ് മന്ത്രി അഹ്മദ്ദേവർകോവിൽ നടത്തിയത്. കടലാസ് മുന്നിൽ പോയാലേ കല്ല് പിറകെ വരൂവെന്ന് മന്ത്രി മനസിലാക്കണം.
കണ്ണൂർ വിമാനതാവളത്തിന് അനു മതിവാങ്ങിയെടുത്തത് ഉമ്മൻ ചാണ്ടിയാണ്.ഒരു പദ്ധതി യുടെ തീരുമാനം എടുക്കുന്നതു അന്നുഭരിക്കുന്നവരാണ്. അവരുടെ മന്ത്രി സഭയ്ക്കാണ് അതിന്റെ അവകാശം. പിണറായി വരും മുൻപെ തന്നെ കണ്ണൂർ വിമാന താവളത്തിന്റെ പ്രവൃത്തി തുടങ്ങിയതാണ്.വിഴിഞ്ഞത്ത് ഉമ്മൻ ചാണ്ടി യെ മറന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടി യുടെ പേര് ഇടണം.അന്തസും അഭിമാനവും ഉണ്ടെങ്കിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇടാൻ സർക്കാർ തയ്യാറാകണം. സോഷ്യൽ മീഡിയ വിദഗ്ദരെ വച്ച് കോൺഗ്രസ് ആരെയാണ് അപമാനിച്ചതെന്ന് മുഖ്യമന്ത്രി പറയണം
മുഖ്യമന്ത്രി യുടെ കുറ്റവും ദോഷവും പറയേണ്ട വരല്ലേ പ്രതിപക്ഷം .മുഖ്യമന്തിയുടെ കുറ്റവും കുറവും ഞങ്ങൾ പറഞ്ഞില്ലെങ്കിൽ അതിൽ എന്താണ് രാഷ്ട്രീയമെന്നും കെ.സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയെ പുകഴ് =ഞ്ഞുകയാണോ വേണ്ടത്? വിമർശനം ഉണ്ടാവുന്നത് സ്വാഭാവികം. അതിർവരമ്പ് ലംഘിച്ച് കൊണ്ട് ഒരു വിമർശനവും ഞങ്ങൾ ഇതുവരെനടത്തിയിട്ടില്ല. നടത്തിയതെല്ലാം വസ്തുതാ പരമായ കാര്യങ്ങൾ മാത്രമാണ്. ആരെയും അപമാനിക്കാനും ശ്രമിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ