- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്ന് ഗതാഗത മന്ത്രി; ബസ് സമരം ഒഴിവാക്കാൻ ആലോചന സജീവം
തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. സമരം ഒഴിവാക്കാൻ ആലോചനകൾ തുടരും.
1994 മുതൽ നിലവിലുള്ള നിയമമമാണ് ഇത്. കേന്ദ്ര നിയമമാണ്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.നവംബർ 1 മുതൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന് വരുന്ന ബസുകളിൽ ക്യാമറ ഘടിപ്പിക്കണം എന്ന നിലയിലേക്ക് സർക്കാർ ഉത്തരവ് പുതുക്കണമെന്ന ഒരാവശ്യം ഇന്നലെ ബസുടമകൾ മുന്നോട്ട് വെച്ചു. ഇക്കാര്യം സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story



