- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫി ഫുട്‌ബോൾ മുൻ താരമായ സെൻട്രൽ എക്‌സൈസ് എസ്ഐ മരിച്ച നിലയിൽ
തൃശ്ശൂർ: മുൻ സന്തോഷ് ട്രോഫി ഫുട്‌ബോൾ താരമായിരുന്ന സെൻട്രൽ എക്‌സൈസ് സബ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോൺ പോൾ റൊസാരിയോയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസായിരുന്നു. കേന്ദ്ര സർക്കാർ സർവീസിൽ സെൻട്രൽ എക്‌സൈസിൽ സബ് ഇൻസ്‌പെക്ടറായിരുന്നു.
മരണ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധനക്ക് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Next Story