- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ. വസന്തന്; അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും
തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം ഭാഷാചരിത്രപണ്ഡിതനും നിരൂപകനുമായ ഡോ. എസ്.കെ. വസന്തന്. മന്ത്രി സജി ചെറിയാനാണ് പത്രസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് സമ്മാനം.
ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്.കെ. വസന്തൻ രചിച്ച പുസ്തകങ്ങൾ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പുരസ്‌കാരനിർണയസമിതി അഭിപ്രായപ്പെട്ടു. മികച്ച അദ്ധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി തുടങ്ങിയ നിലകളിലുള്ള സംഭാവനകൾകൂടി പരിഗണിച്ചാണ് എഴുത്തച്ഛൻ പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ഡോ. അനിൽ വള്ളത്തോൾ ചെയർമാനും ഡോ. ധർമരാജ് അടാട്ട്, ഡോ. ഖദീജാ മുംതാസ്, ഡോ. പി. സോമൻ, മെമ്പർ സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.