തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കിട്ടി. ബുധനാഴ്ച രാത്രി 8.55-നാണ് കുട്ടിയെ കണ്ടെത്തിയത്. കേരളീയത്തിന്റെ ആദ്യദിവസം എത്തിയതിനാൽ കേരളീയ എന്നു പേരിട്ടതായി ശിശുക്ഷേമസമിതി ജനറൽസെക്രട്ടറി ജി.എൽ. അരുൺഗോപി പറഞ്ഞു. ആരോഗ്യ പരിശോധനകൾക്കുവേണ്ടി കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.