തിരുവനന്തപുരം: തമ്പാനൂർ എസ്.എസ്. കോവിൽ റോഡിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് എം.ഡി.എം.എ. ശേഖരം പിടികൂടി. 78.78 ഗ്രാം എം.ഡി.എം.എ. ആണ് പിടികൂടിയത്. രണ്ടുപേർ അറസ്റ്റിലായി.

സ്ഥാപന നടത്തിപ്പുകാരനായ രാജാജി നഗർ സ്വദേശി മജീന്ദ്രൻ, സഹായി പെരിങ്ങമല സ്വദേശി ഷോൺ അജി എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

ടാറ്റൂ സ്റ്റുഡിയോ വഴി ലഹരി വിൽപ്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് റെയ്ഡ് നടത്തിയത്. പൊലീസിനെ ആക്രമിച്ചതും ലഹരി വിൽപ്പനയും ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് പിടിയിലായ മജീന്ദ്രനെന്ന് എക്‌സൈസ് അറിയിച്ചു