- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർദ്ദിച്ചെന്ന് കെ എസ് യു പ്രവർത്തകരുടെ പരാതി; കോളേജ് പ്രിൻസിപ്പാളിനെതിരെ കേസ്
കൽപ്പറ്റ: നടവയൽ സിഎം കോളേജിലെ സംഘർഷത്തിൽ കെ എസ് യു പ്രവർത്തകരുടെ പരാതിയിൽ പ്രിൻസിപ്പാളിനെതിരെ കേസെടുത്ത് പനമരം പൊലീസ്. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എപി ഷരീഫിനെതിരെയാണ് കേസെടുത്തത്. കെഎസ്യു പ്രവർത്തകരുടെ പരാതിയിൽ മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
കഴിഞ്ഞദിവസം നടന്ന കെഎസ്യു വിദ്യാഭ്യാസ ബന്ദിനിടെയായിരുന്നു സംഭവം. ബന്ദുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ കെഎസ്യു പ്രവർത്തകരും പ്രിൻസിപ്പാളും തമ്മിലുണ്ടായ വാക്ക് തർക്കം കയ്യാങ്കളിയിൽ എത്തുകയായിരുന്നു.
പ്രിൻസിപ്പാൾ ഷെരീഫ് മർദ്ദിച്ചെന്ന് ആരോപിച്ച് കെഎസ്യു പ്രവർത്തകർ കോളേജ് അധികൃതരെ ഉപരോധിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് കനത്ത പൊലീസ് കാവലിലായിരുന്നു കോളേജ്. അതേസമയം, പുറത്തുനിന്ന് എത്തിയവർ സംഘർഷത്തിന് ശ്രമിച്ചുവെന്നും ആക്രമണം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിൻസിപ്പാൾ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ