- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രസവത്തിന് പിന്നാലെ മുങ്ങി; യുവതിയുടെ പരാതിയിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. കോവളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം യുവതി പ്രസവിച്ചതോടെ 28കാരൻ മുങ്ങുകയായിരുന്നു. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയായ ജാർഖണ്ഡ് സ്വദേശിയെ പിടികൂടി.
ജാർഖണ്ഡ് മോദിവിന ചന്തോരിയിൽ മുഹമ്മദ് അൻവർ അൻസാരി (28) യെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ കോവളത്തുള്ള ഹോട്ടലിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതോടെ വിവാഹം കഴിക്കാതെ കടന്നുകളയുകയും ആയിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ