- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
കൊച്ചി: ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവർ സഞ്ചരിച്ച കാറിനാണു തീപിടിച്ചത്. വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തി നശിച്ചു. 
രാത്രി 8.00 മണിയോടെ ഫ്‌ളൈ ഓവറിനു മുകളിലെത്തിയപ്പോഴാണു കാർ കത്തിയത്. ബോണറ്റിൽനിന്നു പുക കണ്ടതിനെ തുടർന്നു വാഹനം നിർത്തി രണ്ടുപേരും പുറത്തിറങ്ങി. മറ്റു യാത്രക്കാരുടെ സഹായത്തോടെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവർ തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്നു.
തീ ആളിപടർന്നതോടെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ആലുവയിൽ ഫയർ യൂണിറ്റില്ലാത്തതിനാൽ അങ്കമാലിയിൽനിന്നുള്ള യൂണിറ്റെത്തിയാണു തീകെടുത്തിയത്. ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു.
Next Story




