- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്കുളം ബൈപ്പാസ് റോഡിൽ വൻ ഗർത്തം; വാഹന ഗതാഗതം തടസ്സപ്പെട്ടു
തിരുവനന്തപുരം: ആക്കുളം ബൈപ്പാസ് റോഡിന്റെ മധ്യത്തിലായി വൻഗർത്തം രൂപപ്പെട്ടു. കുഴിവിള തമ്പുരാൻ മുക്ക് ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഗർത്തം രൂപപ്പെട്ടത്. സംഭവത്തിന് പിന്നാലെ മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. ബൈപ്പാസിൽ റോഡിനടിയിലൂടെ പൈപ്പിടാനായി കുഴിച്ച ഭാഗത്താണ് കിണറിന്റെ വലിപ്പത്തിൽ കുഴി രൂപപ്പെട്ടത്.
വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു. കഴക്കൂട്ടത്ത് നിന്നും കുഴിവിളയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കൊണ്ടു പോകുന്ന സുവിജ് പൈപ്പ് ലൈൻ ബൈപാസിന് കുറുകേയാണ് പോകുന്നത്. എന്നാൽ ബൈപാസ് വെട്ടിപ്പൊളിക്കാൻ ദേശീയപാത അധികൃതർ അനുമതി നൽകിയിരുന്നില്ല.
രണ്ട് ദിവസമായി റോഡിന്റെ അടിഭാഗം തുരന്ന് സർവീസ് പൈപ്പ് റോഡിൽ എത്തിക്കാനുള്ള പണി നടന്നു വരികയായിരുന്നു. ഈ സമയം ഇതിലൂടെ പോയ വാഹനങ്ങൾ കുഴിയിൽ വീഴാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.