- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിയെ താറടിക്കാൻ പറ്റില്ലെന്ന് സർക്കാർ തിരിച്ചറിയണം; ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കണം; ജനങ്ങൾക്ക് ആർക്കും സുരേഷ് ഗോപിയെക്കുറിച്ച് ഒരു മോശം അഭിപ്രായമില്ലെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സുരേഷ് ഗോപി അപമാനിച്ചു എന്ന പേരിലുള്ള കേസ് അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവർ ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കണം. ജനങ്ങൾക്ക് ആർക്കും സുരേഷ് ഗോപിയെക്കുറിച്ച് ഒരു മോശം അഭിപ്രായമുണ്ടാകാൻ സാധ്യതയില്ലെന്നും മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപി അപമാനിച്ചു എന്ന കേസ് അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ്. ഇതുകൊണ്ടൊന്നും സുരേഷ് ഗോപിയെ താറടിക്കാൻ പറ്റില്ലെന്ന് സർക്കാർ തിരിച്ചറിയണം. കോടതി ഈ കേസ് എടുത്ത് ദൂരെ കളയാനാണ് സാധ്യതയെന്നും വി മുരളീധരൻ വ്യക്തമാക്കി.
സുരേഷ് ഗോപിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ തുടർച്ചയായുള്ള വേട്ടയാടലിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. പിണറായി സർക്കാർ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തിൽ പോലും സ്പർശിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
അഴിമതിക്കും അനീതിക്കുമെതിരെ സുരേഷ് ഗോപി ശബ്ദമുയർത്താൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏത് വിധേനയും തകർക്കാനുള്ള ശ്രമങ്ങൾ പിണറായി സർക്കാർ തുടങ്ങിയത്. കേരളത്തിലെ സാധാരണക്കാരെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയാടലിനെ ഞങ്ങൾ നേരിടും.
പൊതു സമൂഹത്തിന്റെ മുഴുവൻ പിന്തുണയോട് കൂടിയും സുരേഷ് ഗോപിക്കെതിരായി നടക്കുന്ന രാഷ്ട്രീയവേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സ്പോർട്സ് ഡെസ്ക്