ഗുരുവായൂർ: ഗുരുവായൂരിൽ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 5.32 കോടി രൂപ ലഭിച്ചു. 2.352 കിലോ സ്വർണവും 12.680 കിലോ വെള്ളിയും ലഭിച്ചു. രണ്ടായിരം രൂപയുടെ 56 കറൻസി ഉണ്ടായിരുന്നു. നിരോധിച്ച ആയിരം രൂപയുടെ 47കറൻസിയും അഞ്ഞൂറിന്റെ 60 കറൻസിയും ലഭിച്ചു. ധനലക്ഷ്മി ബാങ്കിനാണ് എണ്ണൽ ചുമതല. കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി ഒക്ടോബർ ഒമ്പത് മുതൽ നവംബർ അഞ്ച് വരെ 1.76 ലക്ഷം രൂപയും ലഭിച്ചു. ഭണ്ഡാര വരവിന് പുറമെയാണിത്.