- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും പത്ത് ലക്ഷം രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
കോട്ടയം: ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം ഗുരുദേവനഗർ ദേവനന്ദനം വീട്ടിൽ സജിൻ ദേവിനെ (33)യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി സ്വദേശിനിയാണു തട്ടിപ്പിനിരയായത്. എറണാകുളത്ത് കൺസൽറ്റൻസി സ്ഥാപനം നടത്തുകയായിരുന്ന സജിൻ, ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് പലതവണകളായി 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. എസ്‌ഐ കെ.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
Next Story