- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമുണ്ടാക്കരുത്; നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടുനൽകാനുള്ള സർക്കുലർ പുതുക്കി
തിരുവനന്തപുരം:നവകേരള സദസ്സിന് സ്കൂൾ ബസ്സുകൾ വിട്ടുനൽകാനുള്ള സർക്കുലർ പുതുക്കി. കുട്ടികളുടെ യാത്രക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസ് നൽകാം എന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതിയ സർക്കുലർ പുറത്തിറക്കിയത്.
സ്കൂൾ ബസുകൾ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത് സ്കൂൾ കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടികാണിച്ച് കെ എസ് യു പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സർക്കുലർ പുതുക്കിയത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്ന് സർക്കുലറിൽ പറയുന്നു. നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story