- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനാപുരത്ത് 14കാരനുനേരേ ലൈംഗികാതിക്രമം; അഞ്ചംഗസംഘം ഉപദ്രവിച്ചെന്ന് പരാതി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയെന്നും ജനനേന്ദ്രിയത്തിൽ കത്തിവെച്ചെന്നും പരാതിയിൽ; പോക്സോ നിയമപ്രകാരം കേസെടുത്തു
കൊല്ലം: പത്തനാപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ മദ്യലഹരിയിൽ അഞ്ചംഗ സംഘം ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. അമ്പലത്തിൽപോയ 14-കാരനെ അഞ്ചുപേർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതിയിലുള്ളത്. സംഭവത്തിൽ മാങ്കോട് സ്വദേശികളായ അഞ്ചുപേർക്കെതിരേ പത്തനാപുരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
അമ്പലത്തിലേക്ക് പോകുന്നതിനിടെ അഞ്ചംഗസംഘം ഉപദ്രവിച്ചെന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയെന്നും ജനനേന്ദ്രിയത്തിൽ കത്തിവെച്ചതായും പരാതിയിലുണ്ട്. കഴിഞ്ഞദിവസം 14-കാരന് നേരേ കൂട്ട ലൈംഗികാതിക്രമമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്.സംഭവസമയം പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
മാങ്കോട് സ്വദേശികളായ അജിത്, അഖിൽ, അനീഷ്, അജിത്, രാജേഷ് എന്നിവരാണ് ആൺകുട്ടിയെ ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ ഇവർക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ