- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് യുവാവിനെ നഗ്‌നനാക്കി മർദ്ദിച്ച് പണം തട്ടി; മൂന്ന് പേർ പിടിയിൽ
മലപ്പുറം: യുവാവിനെ നഗ്‌നനാക്കി മർദ്ദിച്ച് പണം തട്ടിയ കേസിൽ മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ. വണ്ടൂർ സ്വദേശിയായ യുവാവ് സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് മൂന്നംഗസംഘമെത്തി മർദ്ദിച്ചത്. ചുങ്കത്തറയിൽ വച്ചാണ് യുവാവിന് മർദ്ദനമേറ്റത്. നഗ്‌നനാക്കി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
ഒടുവിൽ പണം നൽകാം എന്ന് സമ്മതിച്ചപ്പോൾ യുവാവിന്റെ ഫോൺ തട്ടിയെടുത്ത് ഗൂഗിൾ പേ വഴി പ്രതികൾ തന്നെ പണം തട്ടുകയായിരുന്നു. യുവാവിന്റെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി 62000 രൂപയോളം പ്രതികൾ തട്ടിയെടുത്തു. തുടർന്ന് യുവാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ബഷീർ, വിഷ്ണു, ജിനേഷ് എന്നിവരെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് ബഷീർ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ്. കൃത്യം നടത്തിയ സമയത്ത് മൂന്നുപേരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു.
Next Story