- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 67 ലക്ഷത്തിന്റെ സ്വർണവുമായി ചപ്പാരപ്പടവ് സ്വദേശി അറസ്റ്റിൽ
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 66.77 ലക്ഷം രൂപവിലവരുന്ന 1095.5 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മസ്ക്കറ്റിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെത്തിയ ചപ്പാരപടവ് കൂവേരി സ്വദേശി ഹമീദ് മുഹമ്മദിൽ(21)ൽ നിന്നാണ് സ്വർണം പിടികൂടിയത്.
കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചെക്കിങ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വർണമിശ്രിതം നാല് ക്യാപ്സൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ചായിരുന്നു. കടത്താൻ ശ്രമിച്ചത്. പിടികൂടുമ്പോൾ 1216-ഗ്രാം സ്വർണമുണ്ടയായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1095-ഗ്രാമാണ് ലഭിച്ചത്.
അസി.കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി പ്രശാന്ത്, പി.കെ ഹരിദാസൻ, ഇൻസ്പെക്ടർ രാജൻ റായി, ഹെഡ് ഹവിൽദാർബാലൻ കുനിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നുറെയ്ഡ് നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ