- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; ഒരാഴ്ചത്തെ മഴയിൽ പൊങ്ങിയത് എട്ടടി വെള്ളം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.95 അടി
ചെറുതോണി: ഒരാഴ്ചത്തെ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ എട്ടടി വർധന. 2361 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്. 2353 അടിയായിരുന്നു കഴിഞ്ഞയാഴ്ചത്തെ ജലനിരപ്പ്.
എന്നാൽ, 23.32 അടി വെള്ളം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവുണ്ട്. 2384.32 അടിയായിരുന്നു, കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ്. 12.669 ദശലക്ഷം ഘനമീറ്റർ ജലമാണ് 24 മണിക്കൂറിൽ ഒഴുകിയെത്തിയത്. 803.314 ദശലക്ഷം ഘനമീറ്റർ ജലമാണ് അണക്കെട്ടിലുള്ളത്. ഇത് സംഭരണശേഷിയുടെ 55.04 ശതമാനമാണ്.
മുല്ലപ്പെരിയാർ ജലനിരപ്പ് 133.95 അടി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. വ്യാഴാഴ്ച വൈകീട്ടുവരെ 133.95 അടിയാണ് സംഭരണിയിലെ ജലം. വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് 134 അടി കടക്കാനുള്ള സാധ്യതയേറെയാണ്.
Next Story