- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം; പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ: പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. കല്യാശേരി മണ്ഡലം നവകേരള സദസിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹനത്തിന് നേരെ പഴയങ്ങാടി എരിപുരം കെ.എസ്. ഇ.ബി ഓഫിസിനു സമീപമുള്ള റോഡരികിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ ക്കാരും മുഖ്യമന്ത്രിയുടെ അംഗരക്ഷകരായ പൊലിസുകാരും ചേർന്ന് മൃഗീയമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
കല്യാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡ് തകർത്ത് സ്റ്റേഷൻ വളപ്പിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ പൊലീസ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി വൻ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കെപിസിസി അംഗം എംപി.ഉണ്ണികൃഷ്ണൻ യുത്ത് കോൺഗ്രസ് നേതാക്കളായ വിജിൽ മോഹൻ വി രാഹുൽ ശബിന, മുഹസിൻ കാതിരിയോട് തുടങ്ങിയവർ നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ