- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്ദമംഗലത്ത് ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം പൊളിച്ചു; മേശയിൽ സൂക്ഷിച്ച 5000 രൂപ കവർന്നു
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ക്ഷേത്രത്തിൽ കവർച്ച. ചെത്തുകടവ് തേവർക്കണ്ടി പുലിക്കാവിൽ ദേവസ്ഥാനത്ത് ആണ് മോഷണം നടന്നത്. ഓഫിസിന്റെ പൂട്ട് പൊളിച്ച് മേശയിൽ സൂക്ഷിച്ച 5000 ത്തോളം രൂപയും ക്ഷേത്രമുറ്റത്തെഭണ്ഡാരം പൊളിച്ച് അതിനകത്തുള്ള പണവും മോഷണം പോയി. ക്ഷേത്ര കമ്മറ്റി കുന്ദമംഗലം പൊലീസിൽ പരാതി നൽകി. പ്രദേശത്ത് സമീപകാലത്തായി ക്ഷേത്രങ്ങളിൽ മോഷണം പതിവാകുന്നതായി ആരോപണം ഉണ്ട്.
Next Story