- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽപ്പറ്റയിൽ കാണാതായ വയോധികനെ അവശനിലയിൽ കണ്ടെത്തി
വയനാട്: കൽപ്പറ്റയിൽ കാണാതായ വയോധികനെ അവശനിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രനെയാണ് അവശനിലയിൽ കണ്ടെത്തിയത്. ബീനാച്ചിക്ക് സമീപമുള്ള ദൊട്ടപ്പൻകുളത്താണ് പ്രദേശവാസികൾ ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്. 75 വയസുള്ള ചന്ദ്രനെ ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
ഈ കഴിഞ്ഞ നവംബർ 27 മുതൽ ചന്ദ്രനെ കാണാനില്ലായിരുന്നു. 27-ന് വൈകുന്നേരം ആറരയോടെ വീടിന് സമീപത്തുള്ള കടയിൽ നിന്നും മുറുക്കാൻ വാങ്ങാൻ പോയതായിരുന്നു ചന്ദ്രൻ. പിന്നീട് വീട്ടിൽ തിരികെ എത്തിയില്ലെന്നാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ ചന്ദ്രനെ അവശനിലയിൽ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story