- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതിക്ക് 80 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ; ഇരട്ട ജീവപര്യന്തത്തിൽ ഒന്ന് മരണം വരെ അനുഭവിക്കണമെന്നും കോടതി
ചങ്ങനാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 80 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ. മാടപ്പള്ളി അഴകാത്തുപടി സ്വദേശി ജോഷി ചെറിയാനെ (39) യാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിൽ ഒരെണ്ണം മരണം വരെ അനുഭവിക്കണമെന്നു കോടതി വ്യക്തമാക്കി.
തടവിനു പുറമേ 6.5 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറര വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ ജഡ്ജി പി.എസ്.സൈമയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി.എസ്.മനോജ് ഹാജരായി.
Next Story