- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ
കാട്ടാക്കട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ഊരൂട്ടമ്പലം ഗോവിന്ദമംഗലം തകിടിയിൽ തോട്ടരികത്തുവീട്ടിൽ ഗോകുലി(23)നെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റു ചെയ്തത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി കോവളത്ത് ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി കാട്ടാക്കട പൊലീസിനു പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഗോകുൽ പിടിയിലാകുന്നത്. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ് പെൺകുട്ടിയുടെ അമ്മ. കഴിഞ്ഞ 24ന് രണ്ടാനച്ഛൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി ലഭിച്ചിരുന്നു.
ഈ പരാതിയിൽ പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കിയശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് ഗോകുലുമായി പരിചയപ്പെട്ടതായും പീഡിപ്പിച്ചതായും പെൺകുട്ടി പൊലീസിനു മൊഴിനൽകിയത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.