- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃക്സാക്ഷികൾ കൂറുമാറിയിട്ടും ശാസ്ത്രിയ തെളിവുകൾ കുരുക്കായി; ശക്തൻ സ്റ്റാൻഡിൽ യുവാവിനെ ചവിട്ടിക്കൊന്ന കേസിൽ പ്രതികൾക്ക് ഏഴ് വർഷം കഠിനതടവ്
തൃശൂർ: തൃശൂർ ശക്തൻ സ്റ്റാൻഡിൽ യുവാവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയടക്കം രണ്ട് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി സ്വദേശി ഗണേശൻ മകൻ സത്യരാജ്(32) പാലക്കാട് വാഴക്കാക്കുടം സ്വദേശി പരമശിവ മകൻ ബാബു(36) എന്നിവരെയാണ് തൃശൂർ ഒന്നാം അഡി. ജില്ലാ ജഡ്ജ് കെ. ഇ. സ്വാലിഹ് ശിക്ഷിച്ചത്. 2022 ഫെബ്രുവരി 16 നു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ശക്തൻ സ്റ്റാർഡിൽ വെച്ച് തങ്ങളുടെ കൂടെയുള്ള സ്തീകളെ കളിയാക്കി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പ്രതികൾ നെല്ലിയാംപതി സ്വദേശി ചന്ദ്രമല എസ്റ്റേറ്റ് സ്വദേശി ബേബി മകൻ ജയനെ(40) ചവിട്ടിയും ഇടിച്ചും മർദ്ദിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയത്. അവശനിലയിലായ ജയനെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയൻ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഡി എൻ എ ടെസ്റ്റ് നടത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
തൃശൂർ ഈസ്റ്റ് സിഐ ലാൽ കുമാറിന്റെ നടത്തിയ അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങളും ഡി എൻ എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളും നിർണ്ണായകമായി. ദൃക്സാക്ഷിളെല്ലാം കൂറു മാറിയ കേസിന്റെ വിചാരണയിൽ ശാസ്ത്രിയ തെളിവുകളാണ് പ്രതികളെ കുടുക്കിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷിളെ വിസ്തരിക്കുകയും 45 ഓളം തെളിവുകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:കെ.ബി. സുനിൽ കുമാർ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു എന്നിവർ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ