- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്ദമംഗലം ഗവൺമെന്റ് കോളേജിലെ റീപ്പോളിങ്ങിൽ കെ.എസ്.യു. - എം.എസ്.എഫ് സഖ്യത്തിന് വിജയം; എട്ട് ജനറൽ സീറ്റിലും വിജയം; റീപ്പോളിങ് നടന്നത് ഹൈക്കോടതി നിർദ്ദേശപ്രകാരം
കോഴിക്കോട്: ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ സംഭവത്തെ തുടർന്ന് റീപോളിങ് നടന്ന കുന്ദമംഗലം ഗവൺമെന്റ് കോളേജിൽ കെ.എസ്.യു. - എം.എസ്.എഫ് സഖ്യത്തിന് വിജയം. എട്ട് ജനറൽ സീറ്റുകൾ കെഎസ് യു- എംഎസ് എഫ് സഖ്യം നേടി. ഹൈക്കോടതി നിർദേശമനുസരിച്ചായിരന്നു റീപോളിങ്
ബാലറ്റ് പേപ്പർ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. ഉച്ചയ്ക്ക് പന്ത്രണ്ടരവരെയായിരുന്നു റീപോളിങ്. ബൂത്ത് രണ്ട് ഉൾപ്പെടുന്ന ഇംഗ്ലിഷ്, മാത്തമാറ്റിക്സ് വിഭാഗം വിദ്യാർത്ഥികൾക്കുമാത്രമാണ് കോളജിലേക്കു പ്രവേശനം അനുവദിച്ചത്. എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ചതോടെ കെഎസ്‌യു - എംഎസ്എഫ് പ്രവർത്തകർ കോടതിയെ സമീപിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ അനുകൂല വിധി നേടുകയായിരുന്നു.
ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഹസിൻ പി.എം ആണ് ചെയർപേഴ്സൺ. വൈസ് ചെയർപേഴ്സൺ: റിൻഷിദാ കെ. ജനറൽ സെക്രട്ടറി : ആദിത്യൻ വി.കെ.