പത്തിരിപ്പാല: മങ്കര കരാട്ടുപറമ്പിൽ വാടക വീട് കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപന നടത്തി വന്ന രണ്ടു പേർ അറസ്റ്റിൽ. പിടികൂടിയവരിൽ നിന്നു 15 കിലോ കഞ്ചാവ് മങ്കര പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. മങ്കര കൊന്നയത്ത് രാമദാസ്, വെങ്ങശ്ശേരി സ്വദേശി ഷൈനുദാസ് എന്നിവരെ അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന മണ്ണൂർ ചേറുമ്പാല സ്വദേശിയായ കൃഷ്ണദാസ് ഓടിരക്ഷപ്പെട്ടു.

മങ്കരയിൽ 5 മാസമായി വാടകക്കെടുത്തു താമസിച്ചുവരുകയായിരുന്നു പ്രതികൾ. വീട്ടിലുണ്ടായിരുന്ന കാറും പൊലിസ് കസ്റ്റഡിയിൽ എടുത്തു. കാറിനു മുന്നിൽ പ്രസ് സ്റ്റിക്കർ പതിച്ച നിലയിലാണ്. മാധ്യമപ്രവർത്തകരെ വ്യാജേന കഞ്ചാവ് കടത്തുകയായിരുന്നു സംഘമെന്നു പൊലീസ് പറഞ്ഞു.