- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരളസദസിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ അവധി പിൻവലിച്ചു
തൃശൂർ: നവകേരളസദസ്സിനായി തൃശ്ശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ നാലിന്് അനുവദിച്ച അവധി പിൻവലിച്ചു. സ്റ്റേറ്റ് സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്ലാണ് അവധി റദ്ദാക്കികൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
നവകേരളസദസ്സിന്റെ വേദിയായ ചെറുതുരുത്തി ജി.എച്ച്.എസ്.എസ് സ്കൂളിലെ കുട്ടികൾക്ക് പരിപാടി പൂർത്തിയായ ശേഷം സ്റ്റേറ്റ് സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
നവകേരള സദസ് നടക്കുന്ന സ്കൂളുകൾക്ക് അവധി നൽകുന്നതാണ് പതിവ്. പരിപാടിക്ക് കുട്ടികളെ റോഡിലിറക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇതിനെ ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.
മറുനാടന് മലയാളി ബ്യൂറോ
Next Story