- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് മാരകായുധങ്ങളുമായി ആക്രമിക്കുന്നെന്ന് പൊലീസിൽ അറിയിച്ച് ഭാര്യ; അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ തലയ്ക്ക് ചപ്പാത്തി പലക കൊണ്ട് അടിച്ചു: ഗുരുതര പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ
ആലപ്പുഴ: പൊലീസുകാരനെ ചപ്പാത്തി പലകയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ച് യുവാവ്. ഭർത്താവ് മാരകായുധങ്ങളുമായി ആക്രമിക്കുന്നെന്ന് പൊലീസിൽ വിളിച്ചറിയിച്ച സ്ത്രീയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനാണ് ആക്രമിക്കപ്പെട്ടത്. ചപ്പാത്തി പലകയ്ക്ക് തലയ്ക്കടിയേറ്റ പൊലീസുകാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാന്നാർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിനീഷ് ബാബുവിനെ(48) യാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പ്രതിയായ എണ്ണക്കാട് പൈവള്ളി തോപ്പിൽ രുധിമോനെ(40) മറ്റൊരു സംഘം പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ഞായർ രാത്രിയാണു സംഭവം. വീട്ടിൽ വഴക്കുണ്ടാക്കിയ രുധിമോൻ അക്രമാസക്തനാവുകയും ഭാര്യയേയും മാതാവിനെയും ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ രാധുമാൻ മാരകായുധങ്ങളുമായി ആക്രമിക്കുന്നതായി ഭാര്യയും മാതാവും ചേർന്ന് പൊലീസിൽ അറിയിച്ചു.
മാന്നാർ സ്റ്റേഷനിലെ എസ്‌ഐ: സജികുമാറും ദിനീഷ് ബാബുവും ഉടൻ വീട്ടിലെത്തി. വെട്ടുകത്തിയുമായി നിന്ന രുധിയെ അനുനയിപ്പിച്ച് ആയുധം വാങ്ങാൻ ശ്രമിച്ചപ്പോൾ വീടിനകത്തേക്കു കയറിപ്പോയ ഇയാൾ ചപ്പാത്തി ഉണ്ടാക്കുന്ന പലകയുമായി വന്നു ദിനീഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തു.