ആലപ്പുഴ: ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ചെങ്ങന്നൂർ പിരളശ്ശേരി അജയ്ഭവനിൽ രാധ(62)യെയാണ് ഭർത്താവ് ശിവൻകുട്ടി(68) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹത്തെ തുടർന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്നവിവരം. പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവൻകുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പൊലീസ് പറയുന്നത്. ചെങ്ങന്നൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു മൃതദേഹം.