കൊല്ലം: പാവുമ്പ അരമത്ത് മഠത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാജി ഭവനത്തിൽ ഷാജിയുടെയും ഷൈനിയുടെയും മകൻ നിജിൻ ഷാജി(22) ആണു മരിച്ചത്.

ശനിയാഴ്ച രാത്രി അരമത്ത് മഠം ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. നിജിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്‌കാര ശുശ്രൂഷ വ്യാഴം ഉച്ചയ്ക്ക് ഒരു മണിക്ക് വസതിയിൽ ആരംഭിച്ച് പാവുമ്പ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ. സഹോദരൻ: ഷിജിൻ ഷാജി