പാലക്കാട്: ചെന്നൈയിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ഇന്ന് സർവീസ് നടത്തേണ്ട മൂന്ന് ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി. ചുഴലിക്കാറ്റും പ്രളയവും കാരണം തടസ്സപ്പെട്ട തീവണ്ടി സർവീസ് അടുത്ത ദിവസം തന്നെ സാധാരണ നിലയിലാകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്. ചെന്നൈ സെൻട്രലിനുസമീപം ബേസിൻ ബ്രിഡ്ജിനും വ്യാസർപാടിക്കുമിടയിൽ വെള്ളക്കെട്ടുണ്ടായതാണ് തീവണ്ടിസർവീസുകളെ ബാധിച്ചത്.

റദ്ദാക്കിയ ട്രെയിനുകൾ
22651- ചെന്നൈ സെൻട്രൽ- പാലക്കാട് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
12601- ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ മെയിൽ
12624-തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്