പട്‌ന: പാക് അധീന കശ്മീരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒരു ചുക്കുമറിയില്ലെന്നും കശ്മീരിലെ ഇന്നത്തെ സംഘർഷസ്ഥിതിക്ക് ഉത്തരവാദി അമിത് ഷായാണെന്നും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്‌റുവിന്റെ മണ്ടത്തരങ്ങളാണ് കശ്മീർ പ്രശ്‌നത്തിനു കാരണമെന്ന അമിത് ഷായുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു ലാലു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും 2026 ആകുമ്പോഴേക്കും കശ്മീരിലെ തീവ്രവാദം ഉന്മൂലനം ചെയ്യുമെന്നുമുള്ള അമിത് ഷായുടെ അവകാശവാദങ്ങളും ലാലു തള്ളിക്കളഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു തരത്തിലും വിജയിക്കാനാകില്ലെന്നും പ്രതിപക്ഷ 'ഇന്ത്യ' മുന്നണി അധികാരത്തിലെത്തുമെന്നും ലാലു പറഞ്ഞു.