തൃശൂർ: മമ്മിയൂർ ദേവസ്വം ചെയർമാനായി ജി കെ പ്രകാശനെ ( ഹരിഹര കൃഷ്ണൻ) തെരഞ്ഞെടുത്തു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മമ്മിയൂർ ദേവസ്വത്തിൽ പുതിയ ട്രസ്റ്റി ബോർഡ് ചുമതലയേറ്റു.

പാരമ്പര്യേതര ട്രസ്റ്റി മാരായ കെ കെ ഗോവിന്ദ ദാസ്, കെ കെ വിശ്വനാഥൻ, പി സുനിൽ കുമാർ, ജി കെ ഹരിഹര കൃഷ്ണൻ എന്നിവരിൽ നിന്നും ജി കെ ഹരിഹര കൃഷ്ണൻ വീണ്ടും ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.മലബാർ ദേവസ്വം ബോർഡ് ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടർ പി ടി സുഷാകുമാരിയുടെ സാന്നിദ്ധ്യത്തിലാണ് ചെയർമാൻ തെരഞ്ഞെടുപ്പ് നടന്നത്.

ചുമതല ഏറ്റെടുത്ത ശേഷം ട്രസ്റ്റി ബോർഡിന്റെ ആദ്യയോഗവും ചേർന്നു. യോഗത്തിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എൻ കെ ബൈജു സംബന്ധിച്ചു