- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനത്തിന്റെ നിര്യാണം: നവകേരള സദസിന്റെ നാളത്തെ പരിപാടികൾക്ക് മാറ്റമില്ല; ഞായറാഴ്ച സദസ് ഉച്ചയ്ക്ക് ശേഷം; അനുശോചനം രേഖപ്പെടുത്തി മന്ത്രിമാരുടെ യോഗം
കൊച്ചി: നവകേരള സദസിന്റെ നാളത്തെ പരിപാടികൾക്ക് മാറ്റമില്ല. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്റെ സംസ്‌കാരം നടക്കുന്ന ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരള സദസ് തുടങ്ങുക. രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. തുടർന്ന് 3 .30 കോതമംഗലം, 4 .30 മൂവാറ്റുപുഴ, 6 .30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികളെന്ന് സംഘാടകർ അറിയിച്ചു.
കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്.
ശനിയാഴ്ച രാവിലെ എട്ടിന് വിമാനമാർഗം കൊച്ചിയിൽനിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ജഗതിയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടുവരെ പിഎസ് സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ചയാണ് വാഴൂരിലെ വീട്ടിൽ സംസ്‌കാരം.
മറുനാടന് മലയാളി ബ്യൂറോ