മലപ്പുറം: അവധി ദിനത്തിൽ സഹോദരനോടൊപ്പം നീന്താൻ പോയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. പുളിശ്ശേരി വാളശ്ശേരി ഫൈസൽ ബാബുവിന്റെ മകൻ മുഹമ്മദ് കെൻസ് (18) ആണ് മരിച്ചത്. വണ്ടൂർ ഗവ വി എംസിഎച്ച്എസ്എസ് പ്ലസ്ടു വിദ്യാർത്ഥിയാണ്. ഇന്നു രാവിലെ 7.30ന് നടുവത്ത് തിരുവമ്പാടി സ്വകാര്യ നീന്തൽ കുളത്തിലാണ് അപകടം നടന്നത്.

സഹോദരൻ ബിന്യാമിനൊപ്പമാണ് മുഹമ്മദ് കെൻസ് നീന്താൻ എത്തിയത്. കെൻസ് വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ഉടൻ സഹോദരൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് സമീപത്തു തന്നെ താമസിക്കുന്ന കുളത്തിന്റെ ഉടമയെ വിളിച്ചുവരുത്തി കരയ്ക്കു കയറ്റി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.