- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്; പേപ്പട്ടിയെന്ന് സൂചന
കോഴിക്കോട്: വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയുൾപ്പെടെ നാല് പേർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭംവം നടന്നത്. നടന്നു പോകുന്നതിനിടെ യാതൊരു പ്രകോപനങ്ങളുമില്ലാതെയായിരുന്നു നായ ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കടിച്ചത് പേപ്പട്ടിയെന്നാണ് സൂചന
നടന്നു പോകുന്നതിനിടെ സ്ത്രീയുടെ കയ്യിലാണ് നായ കടിച്ചത്. മുട്ടിനു താഴെയായി മറ്റു രണ്ടു പേർക്കും മറ്റൊരു യുവാവിന്റെ കയ്യിനും പരിക്കേറ്റിട്ടുണ്ട്. പേവിഷ ബാധയുള്ള നായയാണ് കടിച്ചതെന്നാണ് സൂചന. ഇതിനെ അടിയന്തരമായി പിടികൂടിയില്ലെങ്കിൽ മറ്റു ആളുകളെയും കടിക്കാൻ സധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു.
എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണ്. കഴിഞ്ഞ ആഴ്ചയിലും ഈ പ്രദേശത്ത് 12 പേരെ തെരുവുനായ കടിച്ചിട്ടുണ്ടായിരുന്നു. അന്ന് ആളുകളെ ആക്രമിച്ച നായ തന്നെയാണ് ഇന്നും ആളുകളെ ആക്രമിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ നാല് പേരെയും വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




