ഇടുക്കി: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു പരുക്ക്. സത്രം സ്വദേശി കൃഷ്ണൻകുട്ടിക്കാണു (42) പരുക്കേറ്റത്. കൈക്കും കാലിനുമാണ് പരുക്കേറ്റത്.
വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിനുള്ളിൽ പോയ കൃഷ്ണൻകുട്ടിയെ കരടി ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണു സംഭവം.

ഒപ്പം ഉണ്ടായിരുന്ന മകൻ ബഹളംവച്ചതോടെ കരടി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. തുടർന്നു പരുക്കേറ്റ കൃഷ്ണൻ കുട്ടി 12 കിലോമീറ്റർ ദൂരം നടന്നു സീതകുളത്ത് എത്തി. ഇവിടെനിന്നാണ് ആംബുലൻസിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.