തിരുവനന്തപുരം: രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്ഷണിതാക്കളും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.

വി. മുരളീധരൻ, കേന്ദ്ര സഹമന്ത്രി, കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ ജ്യോതിലാൽ, ബിഷപ്പുമാരായ ബസേലിയോസ് കർദിനാൾ ക്ലീമിസ് ബാവ, ജോസഫ് മാർ ബാർണബസ്, മാർ ജോസഫ് പെരുംതോട്ടം, കുര്യാക്കോസ് മോർ സേവേറിയസ്, മാത്യൂസ് മോർ സിൽവാനിയോസ്, ഡോ. മോബിൻ മാത്യു കുന്നംപിള്ളി, ശാന്തിഗിരി ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ശുഹൈബ് മൗലവി, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.