- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂ എറിയൽ വൈകാരിക പ്രകടനം മാത്രം; സഹപ്രവർത്തകരെ വളഞ്ഞിട്ട് അക്രമിച്ചതിന്റെ പ്രതിഫലനം; പിണറായി കുത്തിയാൽ പൊട്ടുന്ന കുമിളകളല്ല കെ എസ് യു; ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അലോഷ്യസ് സേവ്യർ
കൊച്ചി: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ പ്രതിഷേധിക്കുന്നതിനിടെയുണ്ടായ ഷൂ ഏറ് സമരമുറയായി കാണുന്നില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഷൂ എറിയൽ വൈകാരിക പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ.
ഇത്തരം സമരമാർഗങ്ങൾ ജനാധിപത്യപരമല്ലെന്ന കൃത്യമായ ബോധ്യം തങ്ങൾക്കുണ്ട്. തങ്ങളുടെ സഹപ്രവർത്തകരെ വളഞ്ഞിട്ട് അക്രമിക്കുമ്പോൾ, അതിന്റെ പ്രതിഫലനമായിട്ടുള്ള വൈകാരികമായ പ്രതിഷേധമാണ് ഷൂ ഏറ്. സംസ്ഥാന വ്യാകമായി അത് ചെയ്യുമെന്ന് വ്യാഖ്യാനങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഞങ്ങൾ ചെയ്യുന്ന സമരത്തെ നിയമംകൊണ്ടും ഡിവൈഎഫ്ഐയുടെ ഗുണ്ടകളെക്കൊണ്ടും അതിനെ നേരിടാമെന്ന തരത്തിലാണ് പിണറായി വിജയന്റെ വ്യാമാഹോമെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പിണറായി കുത്തിയാൽ പൊട്ടുന്ന കുമിളകളാണ് കെ.എസ്.യു എന്ന് വിചാരിക്കേണ്ടതില്ല, അലോഷ്യസ് സേവ്യർ പറഞ്ഞു.
ഞായറാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ ഏറുണ്ടായത്. പെരുമ്പാവൂരിൽനിന്നു കോതമംഗലത്തെ നവകേരള സദസ്സിനായി പോകും വഴിയാണ് ഓടയ്ക്കാലിയിലെത്തിയപ്പോൾ ഏറുണ്ടായത്. സംഭവത്തിൽ, ജിബിൻ ദേവകുമാർ, ജെയ്ഡൻ, ബേസിൽ വർഗീസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയാണ് ബേസിൽ വർഗീസ്.




