കോഴിക്കോട്: കായണ്ണയിൽ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥിനി ഗോപികയ്ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.

കുട്ടി രാവിലെ ട്യൂഷന് പോകുന്നതിനിടെ നായ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. കൈ വീശി ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈയിൽ കടിയേറ്റത്. കുട്ടിക്ക് കല്ലോട് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.