മലപ്പുറം: കഴുത്തിൽ തോർത്ത് കുരുങ്ങി വിദ്യാർത്ഥി മരിച്ചു. നിറമരതൂർ സ്വദേശി അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഷാഹിദാണ് മരിച്ചത്. തിരൂർ ജിഎം യുപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

രാവിലെ കുളിമുറിയിൽ കയറിയ കുട്ടിയെ എറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നോക്കിയപ്പോഴാണ് കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശൂപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.