- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിപ്പാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഹരിപ്പാട്: ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചെറുതന പാണ്ടി പുത്തൻപറമ്പിൽ ജോഷി ജോർജാണ് (48) മരിച്ചത്. വീയപുരം ശാസ്താമുറിക്ക് സമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു അപകടം. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീയപുരം സ്റ്റാന്റിലെ ഡ്രൈവറാണ് ജോഷി. മൃതദേഹം ആലപ്പുഴ മെഡിക്കൾ കോളജ് ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ അജിത, മക്കൾ: ജോസ്മി, ജോസ് ലെറ്റ്.
Next Story




