വയനാട്: കണിയാമ്പറ്റയിൽ തെങ്ങിൽ നിന്നും വീണ് 54കാരൻ മരിച്ചു. കണിയാമ്പറ്റ വട്ടമറ്റത്തിൽ സ്വദേശി സാബു പോൾ (54) ആണ് മരിച്ചത്. തെങ്ങിൽ മെഷീൻ ഉപയോഗിച്ചു കയറുന്നതിനിടെ ആയിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.