- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടാത്തതിൽ പ്രതിഷേധം; എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു; ഒരുവാഹനം പോലും കടത്തി വിടാതെ എരുമേലി -റാന്നി പാത ഉപരോധിച്ചത് ഇതര സംസ്ഥാന തീർത്ഥാടകർ
എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു. പമ്പയിലേയ്ക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഇതര സംസ്ഥാന തീർത്ഥാടകരാണ് പ്രതിഷേധിച്ചത്. എരുമേലി -റാന്നി പാതയാണ് ഉപരോധിച്ചത്.
ഒരു വാഹനങ്ങൾ പോലും തീർത്ഥാടകർ കടത്തിവിട്ടില്ല. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയക്ക് കടത്തിവിടണം എന്നതായിരുന്നു ആവശ്യം. അരമണിക്കൂറിലേറെ റോഡ് ഉപരോധം നീണ്ടു. പൊലീസ് സ്റ്റേഷന് സമീപമായിരുന്നു ഉപരോധം. പിന്നീട് പൊലീസ് ഇടപെട്ട് തീർത്ഥാടകരെ അനുനയിപ്പിച്ച് വാഹനങ്ങൾ കടത്തി വിട്ടുതുടങ്ങി.
മണിക്കൂറുകൾ കാത്തുനിന്നിട്ടും അയ്യപ്പദർശനത്തിനായി ശബരിമലയിലേക്കു പോകാൻ കഴിയാതെ വന്നതിനെ തുടർന്നു പ്രമുഖ ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഭക്തരും പൊലീസും തമ്മിൽ ചൊവ്വാഴ്ച പുലർച്ചെ വാക്കേറ്റമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാവിലെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിയ നൂറുകണക്കിനു ഭക്തരെ ഏരുമേലിയിലും പമ്പയിലും തിരക്കാണെന്നു ചൂണ്ടിക്കാട്ടി ഏറ്റുമാനൂരിൽനിന്നു പോകാൻ അനുവദിച്ചിരുന്നില്ല.
ഭക്തർ കൂട്ടത്തോടെ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച മുഴുവൻ ഏറ്റുമാനൂർ ക്ഷേത്രമൈതാനിയിൽ പൊരിവെയിലിൽ കുട്ടികളുമൊത്ത് കഴിഞ്ഞിരുന്ന ഭക്തർ ചൊവ്വാഴ്ച പുലർച്ചെ ശബരിമലയിലേക്കു പോകാൻ ശ്രമിച്ചപ്പോഴാണ് പൊലീസുമായി വാക്കേറ്റമുണ്ടായത്. പമ്പയിൽനിന്നു നിർദ്ദേശം ലഭിക്കുന്നതിന് അനുസരിച്ച് മാത്രം ഇടത്താവളങ്ങളിൽനിന്ന് ഭക്തരെ യാത്രയ്ക്ക് അനുവദിക്കുന്നതാണ് പ്രശ്നത്തിനിടയാക്കിയത്. എല്ലാ ഇടത്താവളങ്ങളിൽനിന്നും ഒരുമിച്ച് ഭക്തരെ വിട്ടാൽ എരുമേലിയിലും പമ്പയിലും തിരക്ക് അനിയന്ത്രിതമാകുമെന്ന് ഭക്തർ ചൂണ്ടിക്കാട്ടുന്നു.




