- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ തിരക്കില്ലാത്തപ്പോഴും തീർത്ഥാടകരെ പൊലീസ് തടയുന്നതായി പരാതി
പത്തനംതിട്ട:ശബരിമലയിൽ തിരക്കില്ലാത്തപ്പോഴും തീർത്ഥാടകരെ പൊലീസ് വഴിയിൽ തടയുന്നതായാണ് പരാതി. എരുമേലി കണമലയിൽ 50-ലേറെ വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. ഭക്തരുടെ വാഹനങ്ങൾ തടഞ്ഞതിനെ കുറിച്ച് ദേവസ്വം മന്ത്രി പൊലീസിനോട് വീശദീകരണം തേടിയിട്ടുണ്ട്. അടിയന്തരമായി വാഹനങ്ങൾ കടത്തിവിടണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
അതേസമയം, ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഭക്തർക്ക് സൗകര്യപ്രദമായ ദർശനം ഒരുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 100 പേര് നിൽക്കേണ്ട സ്ഥലത്ത് 200 പേരെ നിർത്തരുതെന്നും ക്യൂ നിൽക്കുന്നവരെ കൃത്യമായി പരിപാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വെർച്ച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് ടിക്കറ്റുകൾ ഇല്ലാത്തവരെ കടത്തിവിടേണ്ടെന്ന് കോടതി അറിയിച്ചു.
Next Story




